Ernakulam

അതിജീവന സന്ദേശമുയർത്തി ബോധവൽക്കരണ മ്യൂസിക്കൽ വീഡിയോ ആൽബം ‘അതിജീവനം’

കൊച്ചി:കോവിഡ് മഹാമാരിയിൽ നിന്നുള്ള അതിജീവന സന്ദേശമുയർത്തി ബോധവൽക്കരണ മ്യൂസിക്കൽ വീഡിയോ ആൽബം ‘അതിജീവനം’ പുറത്തിറങ്ങി. കോവിഡിന്റെ രണ്ടാംഘട്ടത്തിൽ നിലനിൽക്കുന്ന ഭീതിജനകമായ സ്ഥിതിവിശേഷത്തെ നേരിടുന്നതിന് സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ ആരോഗ്യപാലകരും നിയമ സംവിധാനങ്ങളും മറ്റു സന്നദ്ധ സേവകരുമടക്കം നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ച് അവരെ അതിജീവനത്തിന് പാതയിലേക്ക് കൊണ്ടുവരാനും അതിലൂടെ അവരിൽ സുരക്ഷിതത്വബോധം വളർത്താനും ആണ് ഈ മ്യൂസിക്കൽ വീഡിയോ ആൽബം ലക്ഷ്യമിടുന്നതെന്ന് വീനസ് ക്ലബ്ബ് ആൻഡ് ലൈബ്രറി, പൊറ്റക്കുഴിക്ക് വേണ്ടി ആൽബം സംവിധാനം ചെയ്ത സുധീർ പറഞ്ഞു.

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ജസ്റ്റിൻ കലൂർ ആണ്. സംഗീത സംവിധാനം അനിൽ വിജയൻ. പശ്ചാത്തലസംഗീതം വിജയ് ജേക്കബും നിർവഹിച്ചിരിക്കുന്നു. അനിൽ വിജയനും തുഷാര വിനിലും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സുധീർ സി എ ആണ് ആൽബത്തിന്റെ സംവിധാനം.

ആല്‍ബം താഴെ ക്ലിക്ക് ചെയ്ത് കാണാം:

https://youtu.be/H9cKEYczc9E

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top