Latest News

രാമായണത്തിലെ ആര്യ സുമന്ദ്,നടൻ ചന്ദ്രശേഖർ അന്തരിച്ചു

 

മുംബൈ: ഒരു കാലത്ത്​ ടെലിവിഷൻ സീരിയലുകളിൽ പ്രശസ്​തമായ രാമായണത്തിൽ ആര്യ സു​മന്ദിന്‍റെ വേഷമിട്ട നടൻ ചന്ദ്രശേഖർ അന്തരിച്ചു. 98 വയസായിരുന്നു. വാർധക്യ സഹജമായ അസുഖം മൂലം ബുധനാഴ്ച രാവിലെ ഏഴ​്​ മണിയോടെയായിരുന്നു അന്ത്യം. സ്വന്തമായി സംവിധാനം നിർവഹിച്ച ‘ചാ ചാ ചാ’, സുരാംഗ്​ എന്നീ ചിത്രങ്ങളിലൂടെയും ചന്ദ്രശേഖർ ശ്രദ്ധേയമായി.

”അദ്ദേഹം ആഗ്രഹിച്ചതുപോലെ കുടുംബാംഗങ്ങളുടെ സാന്നിധ്യമത്തിൽ ഉറക്കത്തിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം സംഭവിച്ചത്​. യാതൊരു വിധ ആരോഗ്യപ്രശ്​നങ്ങളുമില്ലായിരുന്നു. മികച്ച ജീവിതമാണ്​ അദ്ദേഹം ജീവിച്ചത്​.” -ചന്ദ്രശേഖറിന്‍റെ മകൻ ചലച്ചിത്ര നിർമാതാവായ ശേഖർ പറഞ്ഞു. അദ്ദേഹത്തി​ന്‍റെ അന്ത്യ കർമങ്ങൾ ജൂഹുവിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ നടക്കുമെന്ന് മകന്‍ പറഞ്ഞു. ഹൈദരാബാദില്‍ ജനിച്ച ചന്ദ്രശേഖര്‍ 1950 കളുടെ തുടക്കത്തിലാണ് ചലച്ചിത്രരംഗത്ത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1954 ല്‍ വി ശാന്താറാമിന്റെ സുരാംഗ് എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. കാളി തോപ്പി ലാല്‍ റുമാല്‍, ബര്‍സത്ത് കി റാത്ത്, കവി, മസ്താന, ബസന്ത് ബഹാര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1964 ല്‍ ചാ ചാ ചാ എന്ന ചിത്രത്തിലൂടെ അദ്ദേഹം നിര്‍മാതാവായും സംവിധായകനായും രംഗത്തെത്തി. 1987 ല്‍ രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത ദൂരദര്‍ശനിലെ പുരാണ ഷോയായ രാമായണത്തില്‍ ദശരഥ രാജാവിന്റെ പ്രധാനമന്ത്രിയായ ആര്യ സുമന്ത് ആയി ചന്ദ്രശേഖര്‍ അഭിനയിച്ചു. 1990 വരെ ആകെ 250 ലധികം സിനിമകളിലാണ് ചന്ദ്രശേഖര്‍ അഭിനയിച്ചിട്ടുള്ളത്.


Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top