പത്തനംതിട്ട:നിക്ഷേപകരിൽ നിന്നു പണം തട്ടിയെടുത്ത് മുങ്ങിയ പത്തനംതിട്ട തറയിൽ ഫിനാൻസ് ഉടമ കീഴടങ്ങി. രാവിലെ ഡിവൈഎസ്പി ഓഫിസിൽ നേരിട്ടെത്തിയാണ് സജി സാം കീഴടങ്ങിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പതിനഞ്ച് ശതമാനം വരെ പലിശ വാക്ദാനം ചെയ്താണ് നിക്ഷേപകരിൽ നിന്നു പണം സ്വീകരിച്ചിരുന്നത്. മാർച്ച് മുതൽ പലിശ മുടങ്ങിയതോടെ ഇടപാടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സാവകാശം കിട്ടിയാല്‍ എല്ലാവരുടേയും പണം തിരികെ നല്‍കുമെന്ന് സജി സാം പറഞ്ഞു
നിക്ഷേപത്തട്ടിപ്പ്:തറയിൽ ഫിനാൻസ് ഉടമ കീഴടങ്ങി
By
June 16, 2021 3:23 pm