ബ്രസീലിയ:കോപ്പ അമേരിക്കയുടെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബ്രസീലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ മഞ്ഞപ്പട വെനസ്വേലയെ കീഴടക്കിയത്.
കൊവിഡ് കാരണം പ്രമുഖ താരങ്ങളില്‍ പലരെയും നഷ്ടമായ വെനസ്വേലയെ കീഴടക്കുക എന്നതും ബ്രസീലിന് വളരെ അനായാസം ആയിരുന്നു. ഒരു ഗോളടിച്ചും മറ്റൊന്നിന് വഴിയൊരുക്കിയും സൂപ്പര്‍താരം നെയ്മര്‍ ബ്രസീലിന്റെ വിജയശില്പിയായി. ബ്രസീലിനായി മാര്‍കിന്യോസ്, നെയ്മര്‍, ഗബ്രിയേല്‍ ബാര്‍ബോസ എന്നിവര്രും ഗോള്‍ നേടി. 64ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്നാണ് നെയ്മര്‍ ഗോള്‍ നേടിയത്.
കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ഇതുവരെ വെനസ്വേലയ്ക്കെതിരേ തോറ്റിട്ടില്ല. ആ റെക്കോഡ് ഈ മത്സരത്തിലും തുടരാന്‍ ബ്രസീലിന് സാധിച്ചു. കോവിഡ് മൂലം വെനസ്വേല പകരക്കാരെ ഇറക്കിയാണ് കളിച്ചത്. എന്നിട്ടും ഭേദപ്പെട്ട പ്രതിരോധം കാഴ്ചവെയ്ക്കാന്‍ വെനസ്വേലയ്ക്ക് സാധിച്ചു.
ലയണല്‍ മെസിയുടെ അര്‍ജന്റീനയ്ക്ക് നാളെ ആദ്യ മത്സരം. നാളെ പുലര്‍ച്ചെ 2:30 ന് നടക്കുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ചിലിയാണ് ആല്‍ബിസെലസ്റ്റകളുടെ എതിരാളി. 5.30ന് നടക്കുന്ന മത്സരത്തില്‍ പാരഗ്വായ് ബൊളീവിയയെ നേരിടും.