Latest News

അക്രമിച്ച് പരിക്കേൽപിച്ചു,പിന്നാലെ ആശുപത്രിയിലെത്തി തീകൊളുത്തി കൊല്ലാനും ശ്രമം/Video

ഭോപാല്‍: ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ പിന്തുടര്‍ന്നെത്തിയ അക്രമി ആശുപത്രിയിലെത്തി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. മദ്ധ്യപ്രദേശ് സാഗറിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ദാമോദര്‍ കോരി എന്നയാള്‍ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയ മിലന്‍ മച്ചെ രാജക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു.

മിലന്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് പരിക്കേറ്റ ദാമോദര്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ദാമോദറിനെ പിന്തുടര്‍ന്നെത്തിയ മിലന്‍ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ദാമോദറിന്‍റെ സമീപമെത്തിയ ഇയാള്‍ ഉടന്‍തന്നെ തീകൊളുത്തി. ആശുപത്രിയില്‍ പ്രവേശിച്ചശേഷം മിലന്‍ ചുറ്റും നോക്കുന്നതും തീകൊളുത്തുന്നതും സി സി ടി വിയില്‍ വ്യക്തമാണ്.

ശരീരമാസകലം പൊള്ളലേറ്റ ദാമോദര്‍ തീയുമായി ഓടുന്നത് വിഡിയോയില്‍ കാണാം. ഈ സമയം ആര്‍ക്കും പിടികൊടുക്കാതെ മിലന്‍ പുറത്തേക്കുള്ള വഴിയിലൂടെ കടന്നുകളയുകയായിരുന്നു. പെട്രോള്‍ ഉപയോ​ഗിച്ചാണ് പ്രതി തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ദാമോദറിന്‍റെ ആരോ​ഗ്യനില ഭേദപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top