ചേര്‍ത്തല : കുളിമുറിയില്‍ വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. ഡ്രീം ലാന്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമയായ മായിത്തറ കൃഷ്ണ വീട്ടില്‍ സിറാജിന്്റെയും, ഷൈമോളുടെയും ഏകമകള്‍ ദേവിക പാര്‍വ്വതി (20) ആണ് മരിച്ചത്.
പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് ദേവിക പാര്‍വ്വതി. ഒരാഴ്ച മുൻപ് കുളിമുറിയില്‍ തെന്നി വീണ് വാഷ് ബെയ്സിനില്‍ തലയിടിക്കുകയായിരുന്നു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്.