Breaking News

പുതിയ 100 ദിന പരിപാടി,12,000 പട്ടയങ്ങൾ വിതരണം ചെയ്യും,10,000 വീടുകൾ ലൈഫ് മിഷൻ വഴി

തിരുവനന്തപുരം: ജൂൺ 11 മുതൽ സെപ്ടംബർ 10 വരെ 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് മഹാമാരിയുടെ ആരംഭ ഘട്ടത്തിൽ ലോക്ക് ഡൗൺ ഉൾപ്പെടെ വേണ്ടി വന്നു. സമ്പദ്ഘടനയിൽ മാറ്റമുണ്ടായി.

കൊവിഡ് രണ്ടാം തരംഗത്തിന്റെ ഈ ഘട്ടത്തിൽ തൊഴിലവസരം സൃഷ്ടിക്കുന്നതടക്കം അവശ്യമാണ്. ഇതിനടക്കമാണ് പ്രധാന്യം നൽകുക.  സാമ്പത്തിക വളർച്ചക്ക് ആക്കാം കൂട്ടാൻ ഉള്ള നിർമാണ പ്രവർത്തനം നടപ്പാക്കും. കൂടുതൽ തൊഴിൽ അവസരം ഉണ്ടാക്കും. വിജ്ഞാനത്തിൽ അധിഷ്ഠിതമായ സാമ്പത്തിക വളർച്ചയാണ് ലക്ഷ്യം. കാർഷിക മേഖലയിൽ വിഷരഹിതമായ ആഹാരമടക്കം പ്രധാന ലക്ഷ്യമാണ്. കിഫ്ബിയിലൂടെ 20 ലക്ഷം അഭ്യസ്‌ത വിദ്യർക്ക് കെ ഡിസ്ക് വഴി തൊഴിൽ ഉറപ്പാക്കും. .77,350 തൊഴിൽ അവസരം വിവിധ വകുപ്പുകൾക്ക് കീഴിൽ നൂറു ദിനം കൊണ്ട് സൃഷ്ടിക്കും.

പ്രധാന പ്രഖ്യാപനങ്ങൾ:

20 ലക്ഷം അഭ്യസ്‌ത വിദ്യർക്ക് കെ ഡിസ്ക് വഴി തൊഴിൽ ഉറപ്പാക്കും

 77350 തൊഴിൽ അവസരം വിവിധ വകുപ്പുകൾക്ക് കീഴിൽ നൂറു ദിനം കൊണ്ട് സൃഷ്ടിക്കും

 945 കോടി 35 ലക്ഷം രൂപയുടെ ഒമ്പത് റോഡ് പദ്ധതികൾ നൂറു ദിനം കൊണ്ട് നടപ്പാക്കും

12000 പട്ടയങ്ങൾ നൂറു ദിനം കൊണ്ട് വിതരണം ചെയ്യും. ഭൂനികുതി അടയ്ക്കാൻ മൊബൈൽ ആപ്പ്.

 ലൈഫ് മിഷൻ വഴി 10000 വീടുകൾ കൂടി പൂർത്തിയാക്കും

 200 കോടിയുടെ ധന സഹായം കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് നൽകും

 90 സ്കൂൾ കെട്ടിടങ്ങൾ ഉത്ഘാടനം ചെയ്യും

 സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് നൽകും

100 കോടിയുടെ വായ്പ പദ്ധതി മടങ്ങി വന്ന പ്രവാസികൾക്ക് നൽകും

ചെല്ലാനത്തെ കടലാക്രമണം തടയാൻ നൂതന സാങ്കേതിക വിദ്യ

നിർധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഒരു വിദ്യാർത്ഥിക്ക് പതിനായിരം രൂപ, പലിശ രഹിത വായ്പ നൽകുമെന്നാണ് പ്രഖ്യാപനം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top