Latest News

ഭർതൃഗൃഹത്തില്‍ നിന്നിറങ്ങി കാമുകനൊപ്പം ഒളിച്ചോടി,ഒടുവിൽ ട്രെയിനിൽ വിവാഹം

ഭഗൽപൂർ:ഓടുന്ന ട്രെയിനില്‍ വെച്ച്‌ വിവാഹിതയായ യുവതിക്ക് സിന്ദൂരം ചാര്‍ത്തി യുവാവ്. ബിഹാറിലെ പട്നയിലാണ് സംഭവം. അഷു കുമാര്‍ എന്നയാളാണ് അനു കുമാരി എന്ന സ്ത്രീയെ ട്രെയിനില്‍ വെച്ച്‌ വിവാഹം ചെയ്തത്. സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍‌ വൈറലാണ്. രണ്ടു മാസം മുൻപാണ് യുവതി മറ്റൊരു വിവാഹം കഴിച്ചത്. 

അനുകുമാരിയുമായി വർഷങ്ങളായി സ്നേഹത്തിലായിരുന്നുവെന്ന് അഷു കുമാർ പറയുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രണയബന്ധം അനുവിന്റെ വീട്ടിൽ അറി‍ഞ്ഞതോടെ അവർ അവളെ പൂട്ടിയിട്ടു. തുടർന്ന് ഏപ്രിലിൽ കിരൺപുർ ഗ്രാമത്തിലെ യുവാവുമായി അനുവിന്റെ വിവാഹം നടത്തി. കല്യാണം കഴിഞ്ഞെങ്കിലും ഭർത്താവിനൊപ്പം താമസിക്കാൻ ഇവർ തയാറായിരുന്നില്ല. തുടർന്നാണ് അവസരം കിട്ടിയപ്പോൾ ഭർതൃഗൃഹത്തില്‍നിന്ന് കാമുകന്റെ സഹായത്തോടെ ഓടിപ്പോയത്.

സുൽത്താൻഗഞ്ച് റെയിൽവേ സ്റ്റേഷനില്‍നിന്ന് ഇരുവരും ബെംഗളൂരുവിലേക്ക് ട്രെയിൻ കയറി. ട്രെയിനില്‍ കയറിയതോടെ തന്നെ വിവാഹം ചെയ്യാന്‍ അനു ആവശ്യപ്പെട്ടെന്നും അപ്പോള്‍ തന്നെ നെറ്റിയില്‍ സിന്ദൂരം തൊട്ടു കൊടുക്കുകയായിരുന്നെന്നും അഷു പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top