ന്യൂഡൽഹി: ലോകമാകെ വാർത്താമാധ്യമങ്ങളുടെ ഉൾപ്പെടെയുള്ള വെബ്സൈറ്റുകൾ തകരാറിലായി. സർക്കാർ, വാർത്താ വെബ്സൈറ്റുകൾ. ആമസോൺ, ബിബിസി, ഫിനാൻഷ്യൽ ടൈംസ്, ന്യൂയോർക്ക് ടൈംസ്, ബ്ലൂംബെർഗ്, സ്പോട്ടിവൈ ഉൾപ്പെടെയുള്ള പ്രമുഖ വെബ്സൈറ്റുകളാണ് തകരാർ നേരിട്ടത്.
ഓസ്ട്രേലിയ, യുകെ, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ, ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ടാണ് വെബ്സൈറ്റുകൾ ലഭിക്കാതിരുന്നത്. ‘Error 503’ എന്ന സന്ദേശമാണ് സൈറ്റുകളിൽ കയറുമ്പോൾ ലഭിച്ചത്. പ്രമുഖ സിഡിഎൻ (കണ്ടന്റ് ഡെലിവറി നെറ്റ്വർക്ക്) പ്രൊവൈഡറായ ‘ഫാസ്റ്റ്ലി’യിൽ ഉണ്ടായ തകരാറാണ് പ്രശ്നത്തിനു കാരണം. തകരാൻ പരിഹരിക്കാൻ ശ്രമം തുടരുകയാണ്.