പത്തനംതിട്ട:വയോധികയ്ക്ക് ചെറുമകൻ്റെ മർദ്ദനം.അടൂർ ഏനാത്ത് ആണ് നടുക്കുന്ന സംഭവം. 98 വയസ്സുള്ള ശോശാമ്മക്ക് ആണ് മർദ്ദനമേറ്റത്. കൈതപ്പറമ്പ് തിരുവിനാൽ പുത്തൻ വീട്ടിൽ എബിൻ മാത്യു(31) അറസ്റ്റിൽ. ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.
സ്ഥിരമായി മദ്യപിച്ച് വന്നു നിരന്തരം ആയി എബിൻ മർദ്ധിക്കുമായിരുന്നു.പ്രത്യേകിച്ച് കാരണമൊന്നും ഇയാള് പോലീസിനോട് പറഞ്ഞിട്ടില്ല.
വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.