പൊൻകുന്നം: ഇംഗ്ലണ്ടിലെ റെഡിച്ചിൽ മലയാളി നഴ്സ് മരിച്ചു. ചിറക്കടവ് ഓലിക്കൽ കൃഷ്ണൻ കുട്ടിയുടെയും ശ്യാമളയുടെയും മകളായ ഷീന കൃഷ്ണ (43)യാണ് ശനിയാഴ്ച രാത്രി മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. 18 വർഷമായി ഇംഗ്ലണ്ടിൽ ജോലി ചെയ്യുകയാണ് ഷീന. അമനകര സ്വദേശി ബൈജുവാണ് ഭർത്താവ്. മക്കൾ: ആയുഷ്, ധനുഷ്.
കുടുംബവുമായി ഇംഗ്ലണ്ടിൽ താമസിക്കുകയായിരുന്നു. പനിയെത്തുടർന്ന് ഹൃദയാഘാതമുണ്ടായി മരിച്ചു എന്നാണ് ഷീനയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾ നാട്ടിൽ അറിയിച്ചത്. പിന്നീട് ആത്മഹത്യയാണെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചു. ഇതോടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.