തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കലക്ടര്‍. പലചരക്ക്, പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ തുറക്കാം. മല്‍സ്യ– മാംസക്കടകള്‍ ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രം. ഹോം ഡെലിവറിക്കുമാത്രമാണ് അനുമതി. ഹോട്ടലുകളില്‍ പാഴ്സല്‍മാത്രം നല്‍കാം. വര്‍ക്ക്ഷോപ്പുകള്‍ ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ തുറക്കാം. എന്നാല്‍ കെട്ടിട നിര്‍മാണത്തിന് അനുമതിയില്ല.
തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍
By
May 25, 2021 6:30 pm