കോഴിക്കോട്: ചേളന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നു പൂച്ചക്കുട്ടികളെ ഉടമ റോഡിലേക്കെറിഞ്ഞു. വലിച്ചെറിയുന്നതിനിടെ മറ്റൊരു വാഹനത്തില്‍ തട്ടി റോഡില്‍ വീണ് പൂച്ചക്കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് ചേളന്നൂരിലെ ആര്‍ആര്‍ടി വൊളന്റിയര്‍മാര്‍ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോഴിക്കോട്- ബാലുശ്ശേരി റോഡില്‍ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയില്‍ ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ നിന്നാണ് പൂച്ചക്കുട്ടികളെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. അതിനുശേഷം കാര്‍ പെട്ടെന്ന് ഓടിച്ചു പോവുകയും ചെയ്തു.
റോഡരികിലെ സിസിടിവി പരിശോധിച്ചെങ്കിലും വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചില്ല.