Health

നിങ്ങളുടെ ശ്വാസകോശം എത്ര ആരോഗ്യകരമാണ്,വീട്ടിലിരുന്ന് പരിശോധിക്കാനുള്ള വീഡിയോയുമായി ഒരു ആശുപത്രി

ന്യൂഡൽഹി: മഹാമാരിയുടെ ഭയാശങ്കകളിൽ ആണ് ഓരോ മനുഷ്യരും.നമ്മുടെ ആരോഗ്യം നല്ല രീതിയിൽ കാത്ത് സൂക്ഷിച്ച് മാത്രമേ പ്രതിരോധിക്കാനും കഴിയൂ.കൊവിഡ് മനുഷ്യന്റെ ശ്വാസ കോശത്തെ മോശമായി ബാധിക്കുന്നു. ഇതുമൂലം രോഗികള്‍ക്ക് ശ്വസിക്കാന്‍ കഴിയാതെ വരികയും മരണം സംഭവിക്കുകയും ചെയ്യുന്നു.

കൊറോണയുടെ പുതിയ വകഭേദം അത്യന്തം അപകടകാരിയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തൊണ്ടയിലാണ് അണുബാധ ആദ്യം ബാധിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ശരീരത്തിന് പ്രതിരോധശേഷി ഇല്ലെങ്കില്‍, വൈറസ് നേരിട്ട് ശ്വാസകോശത്തിലെത്തുന്നു.

കൊറോണ പോസിറ്റീവ് രോഗികളില്‍ 5 മുതല്‍ 6 ദിവസത്തിനുശേഷം ഈ അണുബാധകള്‍ ശ്വാസകോശത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ശ്വാസകോശം എത്ര ആരോഗ്യകരവും ശക്തവുമാണെന്ന് നിങ്ങള്‍ എല്ലാവരും അറിയേണ്ടത് വളരെ പ്രധാനമാണ്.സാധാരണയായി ശ്വാസകോശത്തിന്റെ അവസ്ഥ അറിയാന്‍ എക്സ്-റേ ചെയ്യണം.

എന്നാല്‍ എളുപ്പവഴികളിലൂടെ വീട്ടില്‍ ഇരുന്നുകൊണ്ട് നിങ്ങളുടെ ശ്വാസകോശത്തെ എങ്ങനെ പരിശോധിക്കാമെന്ന് അറിയാം .

രാജ്യത്തെ മികച്ച ആശുപത്രികളിലൊന്നായ സിഡസ് ഹോസ്പിറ്റല്‍ അടുത്തിടെ ഒരു പരീക്ഷണ വീഡിയോ പുറത്തുവിട്ടു. ഒരു ആനിമേറ്റഡ് വീഡിയോ വഴിയാണ് ശ്വാസകോശം പരിശോധിക്കാനുള്ള എളുപ്പമാര്‍ഗ്ഗം കാണിച്ചിരിക്കുന്നത്.

നിങ്ങളുടെ ശ്വാസകോശ ശേഷി പരിശോധിക്കുന്നതിനുള്ള വേഗതയേറിയതും എളുപ്പവുമായ മാര്‍ഗമാണിതെന്ന് ഹോസ്പിറ്റല്‍ വ്യക്തമാക്കി.

സൈഡസ് ഹോസ്പിറ്റല്‍ പങ്കിട്ട വീഡിയോയില്‍ 0 മുതല്‍ 10 വരെ നമ്ബറുകള്‍ നല്‍കിയിട്ടുണ്ട്, അതില്‍ നമ്ബര്‍ 2 നെ സാധാരണ ശ്വാസകോശം എന്ന് വിളിക്കുന്നു. നമ്ബര്‍ 5 നെ ശക്തമായ ശ്വാസകോശം എന്ന് വിളിക്കുന്നു. അതേസമയം നമ്ബര്‍ 10 നെ സൂപ്പര്‍ ലംഗ്സ് എന്ന് വിളിക്കുന്നു.

ഇപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത് വീഡിയോ പ്ലേ ചെയ്ത് ശ്വാസം പിടിക്കുക, ചുവന്ന പന്ത് കറങ്ങുന്നത് കാണുക.

ചുവന്ന പന്ത് എത്ര തവണ കറങ്ങുന്നു എന്നതിനനുസരിച്ച്‌ നിങ്ങള്‍ക്ക് നമ്ബര്‍ നല്‍കും. ‘അതായത്, നിങ്ങള്‍ ശ്വാസം പിടിക്കുമ്ബോള്‍, വീഡിയോ പ്ലേ ചെയ്യുക. നിങ്ങളുടെ ശ്വാസം നഷ്ടപ്പെടുമ്ബോള്‍ നിങ്ങള്‍ക്ക് എത്ര പോയിന്റുകള്‍ ലഭിച്ചുവെന്ന് അറിയാം.’ ഇനി നിങ്ങള്‍ക്ക് ശ്വാസം പിടിക്കാന്‍ കഴിയും, നിങ്ങളുടെ ശ്വാസകോശം ശക്തമായിരിക്കും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top