Kerala

സൂപ്പർ ആകണമല്ലോ. ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാനുള്ളതാണ്. ജീവനൂറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ തന്റെ അമ്മയുടേത് ഉൾപ്പടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്,അശ്ലീല കമൻറ് ഇട്ടയാൾക്ക് ചുട്ട മറുപടിയുമായി അശ്വതി ശ്രീകാന്ത്

കൊച്ചി: സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്നത് ചിലരുടെ സ്ഥിരം പരിപാടിയാണ്. എന്നാൽ അത്തരക്കാരെ പലപ്പോഴും സൈബർ പോലീസ് പിടികൂടാറുമുണ്ട്. എന്നാൽ ചില സ്ത്രീകൾ അപ്പോൾ തന്നെ തക്ക മറുപടി പറഞ്ഞു അധിക്ഷേപിക്കുന്നവരെ അടിച്ചൊതുക്കി മൂലക്ക് ഇരുത്താറുമുണ്ട്. അത്തരമൊരു അശ്ലീല പരാമർശം കഴിഞ്ഞദിവസം അവതാരകയും സീരിയൽ നടിയുമായ അശ്വതി ശ്രീകാന്തിനും നേരെ ഉണ്ടായി.സമൂഹമാധ്യമങ്ങളിലും സജീവമാണ് അശ്വതി ശ്രീകാന്ത്. ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലാണ് താരം അഭിനയിച്ച് വരുന്നത്.

വലിയ പിന്തുണയാണ് ആരാധകർ ആശ്വതിയ്ക്ക് നൽകി പോരുന്നത്. ഇന്നിപ്പോൾ അശ്വതി തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ഒരു ചിത്രത്തിനു താഴെയായി എത്തിയ കമന്റും അതിന് അശ്വതി നൽകിയ മറുപടിയും ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ” സൂപ്പർ മുല ” എന്നായിരുന്നു കമന്റ്. അശ്വതി ഈ കമന്റിന് നൽകിയ മറുപടി ഇപ്രകാരമായിരുന്നു. “സൂപ്പർ ആകണമല്ലോ. ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാനുള്ളതാണ്. ജീവനൂറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ തന്റെ അമ്മയുടേത് ഉൾപ്പടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്. ”

വൈവിധ്യമാര്‍ന്ന അവതരണവുമായെത്തിയ ചുരുണ്ട മുടിക്കാരിയെ പ്രേക്ഷകര്‍ വളരെ പെട്ടെന്ന് തന്നെ സ്വീകരിച്ചിരുന്നു. വിവിധ ചാനലുകളിലായി നിരവധി പരിപാടികളിലൂടെയാണ് അശ്വതി ശ്രീകാന്ത് എന്ന അവതാരക മലയാളികളുടെ ഇടം നെഞ്ചിൽ സ്ഥാനം നേടിയെടുത്തത്. എന്തായാലും താരത്തിനെതിരെ പോസ്റ്റ് ഇട്ടയാളെ തിരക്കി ആരാധകർ ഇറങ്ങിയിട്ടുണ്ട്.

അശ്വതിക്ക് പിന്തുണയായി വന്ന പോസ്റ്റുകൾ

നീ മാസ്സാണ് മോളെ… 😍🥰😘ഇതിലും നല്ല മറുപടി കൊടുക്കാനില്ല Aswathy Sreekanth

നാട്ടിൽ ഉള്ള പെണ്ണുങ്ങളുടെ ഒക്കെ മുല ആസ്വദിക്കാൻ നടക്കുന്ന ചേട്ടൻ ആണ്…

അതും മാന്യമായി വസ്ത്രം ധരിച്ചിരിക്കുന്ന പെണ്ണുങ്ങളുടെ….

ചേട്ടന്റെ ഒക്കെ വീട്ടിലെ പെണ്ണുങ്ങളുടെ അവസ്ഥയാണ് അവസ്ഥ…

മുലസ്നേഹിയായ ചേട്ടന്റെ ലിങ്ക് റിപ്പോർട്ട്‌ അടിച്ചു പൂട്ടിച്ചേരെ… 👇👇👇

മറ്റൊന്ന് ഇങ്ങനെ

ഞരമ്പൻമാരുടെ വിചാരം ഇതെന്തോ അശ്ലീലഅവയവം ആണെന്നാണ്…. ഇങ്ങനൊക്കെ കേൾക്കുമ്പോൾ പെണ്ണുങ്ങളങ്ങ് ചൂളി ചുരുങ്ങുമെന്നും😏😏😏

പ്രസവിയ്ക്കുന്ന എല്ലാ മനുഷ്യരും മൃഗങ്ങളും ഒക്കെ കുഞ്ഞിനെ മുലയൂട്ടിതന്നെയാണ് വളർത്തിയത്. ഇവനൊക്കെ പിഴച്ചു പെറ്റ് തെരുവിൽ ഉണ്ടായതാ, അമ്മയുടെ മുലപ്പാലുണ്ട ഒരുവനും അന്യ പെണ്ണിന്റെ മാറിടം കാണുമ്പോൾ ഇങ്ങനെ അനാവശ്യമായി പുളയ്ക്കില്ല്യ. മര്യാദ വിട്ട് സംസാരിക്കുകയും ഇല്ല്യ. വികാരവിചാരങ്ങൾ ഒക്കെ ആണിനും, പെണ്ണിനും ഉണ്ട്. പക്ഷെ അമ്മിഞ്ഞപാലിന്റെ മഹത്വം അറിഞ്ഞവന് വിവേകവും ഉണ്ടാവും 💪അതില്ല്യാത്തവന് ഇമ്മാതിരി ഞരമ്പും വിങ്ങും.

എന്തിനാടാ പടുവാഴേ…. നീയൊക്കെ ഇങ്ങനെ ഭൂമിയ്ക്ക് ഭാരമായിട്ട് 😠😠😠😠

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top