Breaking News

ട്രാക്ടറില്‍ ഇരുന്ന് സെല്‍ഫിയെടുത്ത 20കാരന്‍ കിണറ്റില്‍ വീണു മരിച്ചു

ചെന്നൈ: ട്രാക്ടറില്‍ ഇരുന്ന് സെല്‍ഫിയെടുത്ത 20കാരന്‍ കിണറ്റില്‍ വീണു മരിച്ചു. കെ സജീവ് എന്ന യുവാവിനെയാണ് സെല്‍ഫി ഭ്രമം അപകടത്തിലാക്കിയത്. വാണിയമ്ബാടിയിലെ ചിന്നമോട്ടൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.

വീടിനടുത്തുള്ള പാടത്ത് ട്രാക്ടറിന് മുകളില്‍ കയറിയാണ് യുവാവ് ആദ്യം സെല്‍ഫിയെടുത്തത്. ഈ ചിത്രം മൊബൈലില്‍ തന്റെ പ്രൊഫൈല്‍ പിക് ആക്കുകയും ചെയ്തു. ചിത്രം കണ്ട സുഹൃത്തുക്കള്‍ അഭിനന്ദിച്ചതോടെ കൂടുതല്‍ സെല്‍ഫി എടുക്കാന്‍ യുവാവ് തീരുമാനിച്ചു. ട്രാക്ടര്‍ ഓണ്‍ ആക്കിയിട്ടാണ് യുവാവ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ സമയം പിന്നോട്ടുനീങ്ങിയ ട്രാക്ടര്‍ 120 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു.

കിണറ്റില്‍ 35അടിയോളം വെള്ളമുണ്ടായിരുന്നു.

സംഭവം അറിഞ്ഞ കര്‍ഷകര്‍ പൊലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചു. നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റില്‍ നിന്ന് യുവാവിന്‍റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്. ചെന്നൈയില്‍ കാറ്ററിങ് കമ്ബനിയിലാണ് യുവാവ് ജോലി ചെയ്തിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top