Breaking News

ന്യൂനമർദം ശക്തി പ്രാപിച്ചു,എറണാകുളം ഉൾപ്പെടെ 5 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം:തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് തീവന്യൂനമർദം ആയി മാറി. നാളെ പുലർച്ചയോടെ കർണാടക തീരത്ത് വച്ചു ‘ടൗട്ടെ’ ചുഴലിക്കാറ്റായി മാറാനാണു സാധ്യത. ചുഴലിക്കാറ്റ് ഉഗ്ര രൂപം പ്രാപിക്കുമെന്നും വടക്കൻ കേരളത്തിൽ ചുഴലിക്കാറ്റിന്റെ സ്വാധീനമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു.

ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ വെള്ളിയാഴ്ച മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു. അതിനിടെ, അഞ്ചു ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top