Breaking News

എറണാകുളം ജില്ലയിൽ 74 പഞ്ചായത്തുകൾ അടച്ചിടും,സ്ഥിതി അതീവ ഗുരുതരം

കൊച്ചി:കോവിഡ് അതിരൂക്ഷമായ എറണാകുളം അടച്ചിടൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക്. ടിപിആര്‍ നിരക്ക് 25 ശതമാനത്തിന് മുകളിലായ 74 പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കും . ജില്ലയില്‍ 6558 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അതതീവ്രവ്യാപനത്തിലേക്കാണ് എറണാകുളം കടന്നിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഒരു ജില്ലയിലെ ഏറ്റവും ഉയര്ന്ന പ്രതിദിന കണക്കാണ് ഇന്ന്  ജില്ലയിലേത്. 6558 പേര്‍ കൂടി പോസിറ്റീവായതോടെ കോവിഡ് സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 58, 378 ആയി. 24, 708 പേരില്‍  പരിശോധന നടത്തിയപ്പോഴാണ് 6558 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 

26.54 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് 100 പേരെ പരിശോധിക്കുമ്പോള്‍ 27 പേര്‍ക്ക് രോഗം കണ്ടെത്തുന്നു. രോഗ വ്യാപനം ചെറുക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയില്‍ നാളെ മുതല്‍ നടപ്പാക്കുന്നതും. ടിപിആര്‍ 25ന് മുകളിലായ പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചിടും. മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടക്കാട്ടുവയല്‍, വടവുകോട്, ആരക്കുഴ, കിഴക്കമ്പലം ഒഴികെയുള്ള പഞ്ചായത്തുകളിലാണ് ടിപിആര്‍ 25ന് മുകളില്‍. ജില്ലയില്‍ ആകെയുള്ള 82 പഞ്ചയാത്തുകളില്‍ എഴുപത്തിനാലിലും അതിതീവ്രരോഗവ്യാപനമാണ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top