Breaking News

എറണാകുളത്ത് ഇന്ന് സ്ഥിരീകരിച്ച 61 ഇൽ 60 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

കൊച്ചി:എറണാകുളം ജില്ലയിൽ ഇന്ന് 61 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 60 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെയാണ്. ഒരാൾ ഇതര സംസ്ഥാനത്തു നിന്നെത്തി. 107 പേർ ഇന്ന് ജില്ലയിൽ രോഗ മുക്തി നേടി. എറണാകുളം സ്വദേശികളായ 100 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 2 പേരും ഇതര സംസ്ഥാനത്ത് നിന്നുള്ള 5 പേരും ഇതിൽ ഉൾപ്പെടുന്നു.

ഇന്ന് 820 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 504 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12934 ആണ്. ഇതിൽ 10751 പേർ വീടുകളിലും, 253 പേർ കൊവിഡ് കെയർ സെന്ററുകളിലും 1930 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 126 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 125 പേരെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 865 ആണ്.

കൊവിഡ് 19 പരിശോധനയുടെ ഭാഗമായി 422 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇനി 423 ഫലങ്ങൾ ലഭിക്കാനുണ്ട്. ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 1748 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top