ഇടുക്കി: സിഎസ്ഐ സഭ നേതൃത്വത്തിനെതിരെ വിശ്വാസികള്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്കി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം നടത്തിയെന്നാണ് പരാതി. മൂന്നാറില്‍ നടന്ന ധ്യാനത്തില്‍ 480 വൈദികര്‍ പങ്കെടുത്തു. ധ്യാനത്തിന് ശേഷം 80 ഓളം വൈദികര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഫാ.ബിജുമോന്(52), ഫാ.ഷൈന്‍ ബി രാജ്(43) എന്നിവരാണ് മരിച്ചത്. ബിഷപ്പ് ധര്‍മരാജ് രസാലവും അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. മൂന്നാറില്‍ ഏപ്രില്‍ 13 മുതല്‍ 17 വരെ ധ്യാനം നടന്നത്. വൈദികരുടെ എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെയാണ് ധ്യാനം നടത്തിയത്. ധ്യാനത്തിന് ശേഷം ഇടവകയില്‍ എത്തിയ വൈദികര്‍ വിശ്വാസികളുമായി ഇടപഴകിയെന്നും സഭ നേതൃത്വത്തിനെതിരെ കേസ് എടുക്കണമെന്നും വിശ്വാസികളുടെ പരാതില്‍ ആവശ്യപ്പെടുന്നു.