Breaking News

കളിക്കാർക്ക് കോവിഡ്,ഇന്നത്തെ ഐപിഎൽ മത്സരം മാറ്റി

മുംബൈ: കൊല്‍ക്കത്ത നൈറ്റ്​ ​റൈ​േഡഴ്​സ്​ താരങ്ങളായ സന്ദീപ്​ വാര്യറും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ്​ പോസിറ്റീവായതോടെ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ തിങ്കളാഴ്​ചത്തെ കളി നീട്ടി. കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലെ മത്സരമാണ്​ നീട്ടിവെച്ചത്​. കൊല്‍ക്കത്ത ക്യാമ്പിൽ പലര്‍ക്കും രോഗബാധ സംശയിക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലയാളി താരമാണ്​ സന്ദീപ്​ വാര്യര്‍.

ചക്രവര്‍ത്തിയുടെ കോവിഡ്​ പരിശോധനാ ഫലം പൊസിറ്റീവ്​ ആണെന്ന്​ ഞായറാഴ്ച വൈകീട്ടാണ്​ വിവരം ലഭിച്ചത്​. പിന്നാലെ, സന്ദീപിന്‍റെ ഫലവും പോസിറ്റീവ്​ ആയി. തുടര്‍ന്ന്​ ടീമംഗങ്ങള്‍ ഐസൊലേഷനിലേക്ക്​ മാറുകയായിരുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top