Breaking News

‘ഓക്സിജൻ തന്ന് സഹായിക്കണം’,സംസ്ഥാനങ്ങൾക്ക് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കത്ത്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമായി തുടരവെ ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ മറ്റു സംസ്ഥാനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കത്ത്. ‘ശേഖരിച്ചുവച്ച ഓക്‌സിജന്‍ ഉണ്ടെങ്കില്‍ ഡല്‍ഹിക്ക് ഓക്‌സിജന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതി. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും, കൊറോണയുടെ കാഠിന്യം ലഭ്യമായ എല്ലാ വിഭവങ്ങളും അപര്യാപ്തമാണെന്ന് തെളിയിക്കുന്നു.’കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രികളില്‍ നിരവധി പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഇരുപത്തിയഞ്ചു പേരും ഇന്നലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഇരുപതു പേരുമാണ് പ്രാണവായുവില്ലാതെ മരിച്ചത്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ സഹായം വേണമെന്ന് കെജരിവാള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top