Breaking News

സംസ്ഥാനത്ത് പ്രതിദിന കേസുകൾ 40,000 വരെയാകാം, മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകാൻ സാധ്യത. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ. പ്രതിദിന കൊവിഡ് കേസുകൾ ഇനിയും കൂടുമെന്ന് യോഗം വിലയിരുത്തി.

പ്രതിദിന കേസുകൾ 40,000 മുതൽ അരലക്ഷം വരെ ആകാൻ സാധ്യതയെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു. ഇന്നും നാളെയും കൂടുതൽ ആളുകളിൽ കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മാസ് പരിശോധന ഫലപ്രദമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്. ഇന്നും നാളെയുമായി മൂന്ന് ലക്ഷത്തോളം സാമ്പിളുകൾ പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് 11 ന് ചേരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top