Breaking News

സംസ്ഥാനത്ത് നാളെമുതല്‍ രാത്രി കര്‍ഫ്യു,പൊതുഗതാഗതത്തിന് നിരോധനമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെമുതല്‍ രാത്രി കര്‍ഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി.

രാത്രി 9മുതല്‍ രാവിലെ 6വരെയാണ് നിയന്ത്രണം. പൊതുഗതാഗതത്തിന് നിരോധനമില്ല. പരിപൂര്‍ണ അടച്ചുപൂട്ടലില്ല. അവശ്യ സര്‍വീസുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കും.

നിയന്ത്രണങ്ങളോടെ തൃശൂർ പൂരം. ചമയ പ്രദർശനം ഇല്ല. കുടമാറ്റത്തിൻ്റെ സമയം വെട്ടിച്ചുരുക്കും.പൂര പറമ്പിൽ സംഘാടകർക്കക് മാത്രം അനുമതി. പൂരപ്പറമ്പിൽ കയറാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top