Breaking News

രാജ്യതലസ്ഥാനത്ത് ലോക് ഡൗൺ; ബ്രിട്ടീഷ് പ്രധാനമന്ത്രി വരില്ല

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതൽ ആണ് ലോക് ഡൗൺ. ആറു ദിവസത്തേക്കാണ് ലോക്ഡോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 5 മണി വരെ ലോക് ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. അവശ്യ സർവീസുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിൻ്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഞായറാഴ്ചയാണ് അദ്ദേഹം വരാനിരുന്നത്.

ലോക് ഡോൺ വീണ്ടും ഏർപ്പെടുത്തണമൊ എന്ന കാര്യത്തിൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആയി ചർച്ചചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top