കൊച്ചി: ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെ നിരവധി മലയാള സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന് നിരോധിത ലഹരി മരുന്നുമായി പിടിയില്‍. എറണാകുളം സ്വദേശി പ്രസാദ്(39) ആണ് പിടിയിലായത്.
എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് എറണാകുളം നേര്‍ത്തില്‍ നിന്നാണ് മാരകലഹരി മരുന്നുമായി പിടിയിലായത്.ഹാഷിഷ് ഓയില്‍, ബ്രൂപിനോര്‍ഫിന്‍, കഞ്ചാവ് എന്നീ ലഹരിമരുന്നുകള്‍ക്കൊപ്പം മാരാകായുധവും പ്രസാദില്‍ നിന്നി പിടിച്ചെടുത്തിട്ടുണ്ട്.
വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്.ആക്ഷന്‍ ഹീറോ ബിജുവിന് പുറമെ ഇബ, കര്‍മാനി തുടങ്ങിയ സിനിമകളിലാണ് ഇയാള്‍ അഭിനയിച്ചിട്ടുള്ളത്.