ചെന്നൈ:തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോവിഡ് ബാധിച്ച് മരിച്ചു.ശ്രീവില്ലിപുത്തൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിഎസ്ഡബ്യു മാധവറാവു ആണ് മരിച്ചത്.
കഴിഞ്ഞ മാസമാണ് മാധവറാവുവിന് കോവിഡ് ബാധിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ കോവിഡ് ഫലം നെഗ്റ്റീവ് ആയിരുന്നു. തുടർന്ന് ശ്വാസകോശത്തിൽ അണുബാധ ഉണ്ടാവുകയായിരുന്നു. ആരോഗ്യനില ഞായറാഴ്ച രാവിലെ വഷളായതിനെ തുടര്‍ന്നായിരുന്നു അന്ത്യം.