കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോകുന്നത്. പ്രിയങ്കയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്. എന്നാല്‍ മൂന്നോ നാലോ ദിവസം നിരീക്ഷണത്തില്‍ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ, നേമത്തെ ഉള്‍പ്പെടെ പ്രചാരണം റദ്ദാക്കി.
ഇന്ന് അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു പ്രിയങ്ക. നാളെ രാവിലെ തമിഴ്നാട്ടിലും വൈകിട്ട് തിരുവനന്തപുരത്ത് നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലും പൊതുയോഗങ്ങളില്‍ പങ്കെടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ പ്രചാരണം റദ്ദാക്കുകയാണെന്ന് പ്രിയങ്ക ട്വിറ്ററില്‍ അറിയിച്ചു.