ഇടുക്കി:കട്ടപ്പനക്കടുത്ത് വാഴവരയിൽ ഓടിക്കോണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന തിരുവല്ല സ്വദേശികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാർ പൂർണ്ണമായും കത്തി നശിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കട്ടപ്പനയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത്.