Breaking News

തിരൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു/Video

Video:Kiran KV

മലപ്പുറം:തിരൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു.യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരൂർ പോലീസ് ലൈനിൽ പഞ്ചമി സ്കൂളിന് സമീപത്തെ മെയിൻ റോഡിൽ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മുപ്പതോടെയാണ് സംഭവം. ബി പി അങ്ങാടി സ്വദേശി കെ അബ്ദുൾഹമീദിൻെറ കാറാണ് അഗ്നിക്കിരയായത്.കാറിൻറെ എയർകണ്ടീഷണർ തകരാർ ആയത് റിപ്പയർ ചെയ്തു മടങ്ങി വരുമ്പോഴായിരുന്നു അപകടം. മാരുതി സെൻ എസ്റ്റിലോ കാർ ആണ് തീപിടിച്ചത്.

തിരൂരിൽ നിന്ന് ബിപി അങ്ങാടിയിലേക്ക് വരുമ്പോഴാണ് സംഭവം.ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.തിരൂർ ഫയർ സ്റ്റേഷൻ ഓഫീസർ കെ.പ്രമോദ് കുമാർ,അസിസ്റ്റൻെറ് സുനിൽ കുമാർ,നൂറുൽ ഹിലാൽ,മുകേഷ്,ഷാഫി,അൻവർ സാദത്ത് എന്നിവരടങ്ങുന്ന അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top