Breaking News

മോദിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ നാല്​ പേര്‍ കൊല്ലപ്പെട്ടു

ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ നാല്​ പേര്‍ കൊല്ലപ്പെട്ടു. പൊലീസുമായുള്ള സംഘര്‍ഷത്തിലാണ്​ നാല്​ പേര്‍ക്കും ജീവന്‍ നഷ്​ടമായത്​. ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങ്ങിലാണ്​ വലിയ പ്രതിഷേധവും വെടിവെപ്പുമുണ്ടായത്​.

ചിറ്റഗോങ്ങില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്ക്​ ശേഷം ജനങ്ങള്‍ പ്രധാനമന്ത്രി മോദിക്കെതിരെ മുദ്രവാക്യം വിളികളുമായി അണിനിരന്നു. പ്രതിഷേധക്കാരെ തടയാന്‍ പൊലീസ്​ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഇത്​ മറികടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പൊലീസ്​ ടിയര്‍ഗ്യാസ്​ പ്രയോഗിക്കുകയും റബ്ബര്‍ ബുള്ളറ്റ്​ ഉ​പയോഗിച്ച്‌​ വെടിവെക്കുകയും ചെയ്​തു. തുടര്‍ന്ന്​ ലാത്തിച്ചാര്‍ജുമുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top