Breaking News

കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 മരണം

മുംബൈ: നഗരത്തിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഡ്രീംസ്​ മാളിലെ മൂന്നാം നിലയിലെ കോവിഡ്​ ആശുപ​ത്രിയിലായിരുന്നു തീപിടിത്തം.

തീപിടിത്തമല്ല മരണകാരണമെന്നും കോവിഡ്​ 19ആണെന്നും സണ്‍റൈസ്​ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൂടാതെ മൃതദേഹങ്ങള്‍ പു​റത്തെത്തിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

 

നേരത്തേ തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം മരണസംഖ്യ ഉയരുകയായിരുന്നു. മുംബൈ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായതായി മുതിര്‍ന്ന ഫയര്‍​േഫാഴ്​സ്​ ഉദ്യോഗസ്​ഥന്‍ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top