Breaking News

യുവിയും യൂസഫ് പത്താനും തകർത്താടി, ഇന്ത്യയ്ക്ക് കിരീടം

റയ്പൂർ: റോഡ് സേഫ്റ്റി സീരീസിൽ സച്ചിൻ നയിച്ച ഇന്ത്യ ലെജൻഡ്‌സിന് കിരീടം. ഫൈനലിൽ ശ്രീലങ്ക ലെജൻഡ്‌സിനെ 14 റൺസിന് തോൽപ്പിച്ചു. യുവരാജുംം യൂസഫ് പത്താനും അർദ്ധസെഞ്ച്വറി നേടി. യൂസഫ് പത്താൻ 36 പന്തിലാണ് 62 റൺസ് നേടിയത്. യുവരാജ് 41 പന്തിൽ 60 റൺസ് നേടി. ഓപ്പണിങ്ങ് ബാറ്റ്സ്മാനായി ഇറങ്ങിയ സച്ചിൻ  23 പന്തിൽ 30 റൺസ് നേടിയിരുന്നു.ഓപ്പൺ ചെയ്ത വീരേന്ദ്ര സേവാഗിന് 12 പന്തിൽ 10 റൺസ് നേടാനെ കഴിഞ്ഞുള്ളൂ.ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ 4 വിക്കറ്റിന് 181 റൺസിനു മറുപടിയായി 7 വിക്കറ്റിന് 167 റൺസ് നേടാനെ ശ്രീലങ്കയ്ക്ക്‌ കഴിഞ്ഞുള്ളൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top