കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. പവന് 240 രൂപ കുറഞ്ഞ് 33,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4185 രൂപയാണ് വില.
അതേസമയം, വ്യാഴാഴ്ച പവന് പവന് 280 രൂപകൂടി 33,720 രൂപയായിലായിരുന്നു വ്യാപാരം. ഗ്രാമിന്റെവില 4215 രൂപയും.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം താഴ്ന്ന് 1,718 ഡോളര്‍ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24കാരറ്റ് സ്വര്‍ണത്തിന്റെ വില 44,731 രൂപയിലാണ് വ്യാപാരം നടക്കുന്നത്.