Breaking News

ഭര്‍ത്താവ് ഭാര്യയുടെ കൈയും കാലും വെട്ടിയെടുത്തു; ക്രൂരത മധ്യപ്രദേശിലെ ഭോപാലിൽ

ഭോപ്പാൽ:മധ്യപ്രദേശിലെ ഭോപാലില്‍ ഭാര്യയോട് ഭര്‍ത്താവിന്റെ കൊടും ക്രൂരത. ഭാര്യയുടെ വലതു കാല്‍പ്പത്തിയും കൈയും വെട്ടിയെടുത്തു. തല കൂടി വെട്ടിയെടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിന് പ്രീതം സിംഗ് സിസോദിയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍ഡോറിലെ വ്യവസായ ശാലയില്‍ ജോലി ചെയ്യുന്ന ഭാര്യ സംഗീത വീട്ടില്‍ എത്താന്‍ രാത്രി 11.30 ആയി. ശേഷമായിരുന്നു ഭര്‍ത്താവിന്റെ ആക്രമണം. സംഗീതയുടെ നിലവിളി കേട്ടാണ് അയല്‍ക്കാര്‍ ഓടിക്കൂടിയത്.

സംശയത്തെ തുടര്‍ന്നാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു. പ്രതി മദ്യലഹരിയില്‍ ആയിരുന്നു. സംഗീത ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കൈയും കാലും തുന്നിച്ചേര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സംഗീതയെന്നും പൊലീസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top