Breaking News

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചു. അദ്ദേഹത്തെ തൽസ്ഥാനത്തുനിന്നു ബിജെപി കേന്ദ്ര നേതൃത്വം മാറ്റാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയായിരുന്നു രാജി. നാളുകളായി പാർട്ടിയിൽ പുകഞ്ഞിരുന്ന ആഭ്യന്തര കലഹത്തിനു പിന്നാലെയാണ് രാജി. ബുധനാഴ്ച സംസ്ഥാന നിയമസഭാ കക്ഷിയോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണു വിവരം. ഉന്നത വിദ്യാഭ്യാസ മന്ത്രി ധൻ സിങ് റാവത്തായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എംപിമാരും മുതിർന്ന ബിജെപി നേതാക്കളുമായ അജയ് ഭട്ട്, അനിൽ ബാലുനി എന്നിവരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. കുമയൂൺ മേഖലയിൽനിന്നുള്ള ഒരാളെ ഉപ മുഖ്യമന്ത്രിയായി നിയമിക്കാനും നീക്കമുണ്ട്. എംഎൽഎ പുഷ്‌കർ സിങ് ധാമിയെയാണ് ഈ സ്ഥാനത്തേക്കു പരിഗണിക്കുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top