കൊച്ചി: ഇഡിക്കെതിരെ വീണ്ടും പൊലീസുകാരിയുടെ മൊഴി. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ സ്വപ്ന സുരേഷിനെ നിര്‍ബന്ധിച്ചെന്നാണ് മൊഴി. മുഖ്യമന്ത്രിയുടെ പേരുപറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം നല്കി. സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന സി.പി.ഒ റെജിമോളുടേ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാഗ്ദാനം നല്‍കിയതായാണ് മൊഴി. ലോക്കറിലെ തുക ശിവശങ്കര്‍ തന്നതാണെന്ന് പറയണം, ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നല്‍കിയതാണെന്നും പറയണമെന്നും ഇങ്ങനെ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നുമായിരുന്നു വാഗ്ദാനം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും , ഡിവൈഎസ്പി രാധാകൃഷ്ണനുമാണ് ഈ വാഗ്ദാനം നല്‍കിയതെന്നും റെജി മോള് പറയുന്നു.