Breaking News

മൊട്ടേരയിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം,ലോക ടെസ്റ്റ് ചാംപ്യൻ‌ഷിപ്പ് ഫൈനലിൽ

അഹമ്മദാബാദ്∙ ഒരിക്കൽക്കൂടി സ്പിന്നർമാർ ഇംഗ്ലിഷ് പടയെ കറക്കിവീഴ്ത്തിയതോടെ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. ഇന്നിങ്സിനും 25 റൺസിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. നാലു ടെസ്റ്റുകളടങ്ങിയ പരമ്പര 3–1ന് സ്വന്തമാക്കിയ ഇന്ത്യ, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും യോഗ്യത നേടി. 160 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്, 54.5 ഓവറിൽ വെറും 135 റൺസിന് എല്ലാവരും പുറത്തായി. ഇതേ വേദിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ രണ്ടു ദിവസം കൊണ്ട് ജയിച്ചുകയറിയ ഇന്ത്യയ്ക്ക്, നാലാം ടെസ്റ്റിൽ വിജയത്തിലെത്താൻ വേണ്ടിവന്നത് മൂന്നു ദിവസം മാത്രം. ജൂൺ 18 മുതൽ 22 വരെ വിഖ്യാതമായ ലോർഡ്സ് മൈതാനത്ത് നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top