കൊച്ചി:സിനിമാ ചിത്രീകണത്തിനിടെ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ ചലച്ചിത്രതാരം ഫഹദ് ഫാസിലിനെ ശസ്ത്രക്രീയയ്ക്ക് വിധേയനാക്കി. മലയന്‍ കുഞ്ഞ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്കാണ് താരത്തിന് അപകടം സംഭവിച്ചത്. അപകടത്തില്‍ താരത്തിന്റെ മൂക്കിന്റെ എല്ലിന് ചെറിയ പൊട്ടല്‍ സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് താരത്തിനെ ശസ്ത്രക്രീയയ്ക്ക് വിധേയനാക്കിയത്. വിജയകരമായി ശസ്ത്രക്രീയ പൂര്‍ത്തിയാക്കിയ താരത്തിനെ ബുധനാഴ്ച തന്നെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
ഏലൂരിലെ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച സെറ്റില്‍ വെച്ചായിരുന്നു അപകടം. മണ്ണിനടയിലേക്ക് ഒലിച്ചു പോവുന്ന രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടയിലാണ് സെറ്റിട്ട വീടിന് മുകളില്‍ നിന്നും താരം നിലത്തേക്ക് വീണത്. താരത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് താഴേക്ക് വീണതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഫഹദ് ഫാസിലിന് അപകടം സംഭവിച്ചതോടെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ്