അരൂര്‍/കോലഞ്ചേരി: കളിച്ചുകൊണ്ടിരിക്കെ വീട്ടിനകത്തെ ഊഞ്ഞാലില്‍ കുരുങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥി വൈഷ്ണവ്(11) മരിച്ചു. അരൂര്‍ സ്വദേശി വിപിന്‍ദാസിന്റെയും ബീനയുടെയും മകനാണ് വൈഷ്ണവ്.
മറ്റൊരു സംഭവത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ അരുണും(9) മരിച്ചു. കോലഞ്ചേരി കുറിഞ്ഞി വട്ടേക്കാട്ട് കോളനിയില്‍ ജോണ്‍സന്റെയും സുമയുടെയും മകനാണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ടോടെയാണ് വൈഷ്ണവിന്റെ മരണം. ഊഞ്ഞാലിലിരുന്ന് കളിക്കുകയും ടിവി കാണുകയും ചെയ്യുന്നതിനിടെ ഊഞ്ഞാല് കഴുത്തില്‍ കുരുങ്ങുകയായിരുന്നു. സുഹൃത്തുക്കള്‍ വന്ന് നോക്കിയപ്പോഴാണ് ബോധരഹിതനായി കിടക്കുന്ന വൈഷ്ണവിനെ കണ്ടത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുറിഞ്ഞി ഗവ.എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥിയായ അരുണ്‍ ഷാള്‍ കുരുങ്ങി ശ്വാസം മുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. വടവുകോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. സംഭവം നടക്കുമ്പോള്‍ അരുണിന്റെ അമ്മ സുമ ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു. സുഖമില്ലാത്ത അച്ഛനും സഹോദരങ്ങളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.