മുംബൈ:ഇന്ത്യൻ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 14ാം സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 14.25 കോടി രൂപയ്ക്കാണ് മാക്സ്വെല്ലിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.അതേസമയം ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുകയായ 16.25 കോടിക്ക് ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസിനെ രാജസ്ഥാൻ സ്വന്തമാക്കി. അതോടെ മാക്സ്വെല്ലിൻ്റെ റെക്കോർഡ് തുകയും പിറകിലായി.
ഈ സീസണിലെ ലേലത്തില്‍ ആദ്യം രാജസ്ഥാന് റോയല്‍സ് റിലീസ് ചെയ്ത സ്മിത്തിനെ 2.2 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ഇംഗ്ലിഷ് താരങ്ങളായ ജേസണ്‍ റോയ്, അലക്സ് ഹെയ്ല്‍സ്, ഇന്ത്യന്‍ താരം കരുണ്‍ നായര്‍ എന്നിവരെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങിയില്ല