Breaking News

മത്സരിക്കാനില്ലെന്ന് ശോഭാ ‍സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ബി ജെ പി നേതാവ് ശോഭാസുരേന്ദ്രന്‍. ഇക്കാര്യം പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. സെക്രട്ടറിയേറ്റിനുമുന്നിലെ സമരപ്പന്തലില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ശോഭാസുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സമരത്തിനെത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല എന്നും അവര്‍ പറഞ്ഞു.

“ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്നതടക്കമുള്ള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല. സംസ്ഥാന, കേന്ദ്ര നേതൃത്വത്തെ മത്സരിക്കില്ലെന്ന് മാസങ്ങള്‍ക്ക് മുൻപേ അറിയിച്ചു. ഇപ്പോള്‍ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയെന്ന വാര്‍ത്ത വന്നതിനാലാണ് ഇങ്ങനെ പ്രതികരിക്കുന്നത്”, ശോഭ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top