ന്യൂഡല്‍ഹി: ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ടൂള്‍കിറ്റുമായി ബന്ധപ്പെട്ട കേസില്‍ മലയാളി പരിസ്ഥിതി പ്രവര്‍ത്തകയ്ക്ക് അറസ്റ്റ് വാറണ്ട്. പരിസ്ഥിതി പ്രവര്‍ത്തക നികിത ജേക്കബിനാണ് ഡല്‍ഹി പൊലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവര്‍ മുംബയ് ഹൈക്കോടതിയിലെ അഭിഭാഷകയാണ് നികിത.
ബംഗളൂരു സ്വദേശിനിയായ പരിസ്ഥിതി പ്രവര്‍ത്തക 21 വയസുകാരിയായ ദിഷ രവിയെ ഇതേ കേസില്‍ ഇന്നലെയാണ് ഡല്‍ഹി സ്പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുത്തത്. സോലദേവനഹളളിയിലെ വീട്ടില്‍ നിന്നാണ് ദിഷയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ദിഷ ടൂള്‍കിറ്റ് ഷെയര്‍ ചെയ്തതിനാണിത്