കോവിഡ് കാലം ഒക്കെയാണെങ്കിലും കല്യാണ മാമാങ്കങ്ങൾക്ക് ഒരു കുറവുമില്ല. ആളു കുറച്ച് ആഘോഷ രീതികൾ പൊടിപൊടിക്കുന്നുമുണ്ട്.യൂട്യൂബ് ലൈവ് ആണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. സേവ് ദ ഡേറ്റും വിവാഹ വീഡിയോയും ഒക്കെയായി ഫോട്ടോ- വീഡിയോഗ്രാഫി വിവാഹചടങ്ങിൽ മാറ്റി നിർത്താനാവാത്ത ഒന്നാണ്. ഫോട്ടോ -വീഡിയോഗ്രാഫർമാരെ സംബന്ധിച്ച് വിവാഹത്തിന്റെ എല്ലാ നിമിഷവും ഒപ്പിയെടുക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു വിവാഹ ഫോട്ടോഗ്രാഫറുടെ ദുരിതപൂർണമായി ദിവസമാണ്. ഇന്ത്യയിൽ തന്നെയാണിത് സംഭവിച്ചിരിക്കുന്നത്.
ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രാഫർ. വരനെ മാറ്റി നിർത്തി സർവാഭരണവിഭൂഷിതയായ വധുവിനെ ആണ് ഈ സമയം ഫോട്ടോഗ്രാഫർ ഫോട്ടോ എടുക്കുന്നത്. ഫോട്ടോ സെഷൻ നടക്കട്ടെ എന്ന് കരുതി വരനും അല്പം മാറിയാണ് നിൽക്കുന്നത്.
I just love this Bride 👇😛😂😂😂😂 pic.twitter.com/UE1qRbx4tv
— Renuka Mohan (@Ease2Ease) February 5, 2021
ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ വധുവിന്റെ മുഖം പിടിച്ചുയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിക്കുന്നു. ഇതോടെ വരന്റെ ഭാവം മാറി. പാഞ്ഞുവന്ന വരൻ ഫോട്ടോഗ്രാഫർക്ക് ചുട്ട അടി കൊടുത്തു. വധുവിനെ തൊട്ടതാണ് പ്രശ്നമായത്. വധു ആകട്ടെ ഞെട്ടുക അല്ല പകരം ചിരിച്ച് നിലത്ത് ഇരിക്കുകയായിരുന്നു. വരനും ഫോട്ടോഗ്രാഫറും ചിരിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.