Ernakulam

കൊച്ചിക്കാരി എറിന്‍ ലിസ് ജോണ്‍ മിസ് കേരള

കൊച്ചി: മിസ് കേരള ആയി എറണാകുളം സ്വദേശിനി എറിന്‍ ലിസ് ജോണിനെ തെരഞ്ഞെടുത്തു. കോവിഡ് കാലത്ത് പൂര്‍ണമായും ഡിജിറ്റലായി നടന്ന സൗന്ദര്യമല്‍സരത്തില്‍ കണ്ണൂരില്‍ നിന്നുള്ള ആതിര രാജീവ് ഫസ്റ്റ് റണ്ണറപ്പും അശ്വതി നമ്പ്യാര്‍ സെക്കന്റ് റണ്ണറപ്പുമായി.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ് എറിന്‍ ലിസ് ജോണ്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരിയായ കണ്ണൂര്‍ക്കാരി ആതിര രാജീവാണ് ഫസ്റ്റ് റണ്ണറപ്പ്.. 

കണ്ണൂരില്‍ നിന്നുള്ള മെക്കാനിക്കല്‍ എന്‍ജിനിയർ അശ്വതി നമ്പ്യാര്‍ സെക്കന്റ് റണ്ണറപ്പായി. 

കേരളത്തിന് പുറമെ ഗള്‍ഫ് നാടുകളില്‍ നിന്നുള്ളവര്‍ അടക്കം 200ലേറെ മല്‍സരാര്‍ഥികളാണ് ഇത്തവണ മാറ്റുരച്ചത്. ഫൈനലിനു മുന്നോടിയായി അവസാന മൂന്ന് റൗണ്ടുകളില്‍ 45 മല്‍സരാര്‍ഥികള്‍ പങ്കെടുത്തു. ചലചിത്ര താരങ്ങളായ സുജോയ് വര്‍ഗീസ്, രാജീവ് പിള്ള, സിജ റോസ് ഗ്രൂമര്‍ നഥാന്‍ മനോഹര്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ്  തിര‍ഞ്ഞെടുത്തത്.ഇംപ്രസാരിയോയാണ് മിസ് കേരളയുടെ സംഘാടകര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top