Breaking News

മലപ്പുറം വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് രണ്ട് മരണം

വളാഞ്ചേരി:മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന ജീവനക്കാരാണ് മരിച്ചത്. രണ്ടുപേരെയും രക്ഷപ്പെടുത്താന്‍ നാലുമണിക്കൂറായി ശ്രമം നടത്തുകയായിരുന്നുവെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല.

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ലോഡുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോഡുമായി മറിഞ്ഞതിനാല്‍ ഇവ മാറ്റാതെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

അതേസമയം, വളാഞ്ചേരി വട്ടപ്പാറ വളവില്‍ അപകടങ്ങള്‍ സ്ഥിരമാവുകയാണ്. കഴിഞ്ഞമാസം  ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top