കോട്ടയം: പാലായ്ക്ക് പകരം കുട്ടനാട് സീറ്റ് നൽകാമെന്ന വാഗ്ദാനം തള്ളി മാണി സി കാപ്പൻ.കുട്ടനാടും മുട്ടനാടും തനിക്ക് വേണ്ട,കുട്ടനാട്ടിൽ പോയാൽ തനിക്ക് നീന്തൽ അറിയില്ല. പാലാ എൻ്റെ സീറ്റ്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. തോറ്റ പാർട്ടിക്ക് സീറ്റ് വിട്ടു കൊടുക്കേണ്ട ഗതികേട് എൻസിപിക്ക് ഇല്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. 27ന് ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.
കുട്ടനാടും മുട്ടനാടും വേണ്ട, പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ
By
January 23, 2021 11:40 am