തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 25 പൈസയും, ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് എണ്‍പത്തിയേഴ് രൂപ അറുപത്തിമൂന്ന് പൈസയും, ഡീസലിന് എണ്‍പത്തിയൊന്ന് രൂപ അറുപത്തിയെട്ട് പൈസയുമാണ് ഇന്നത്തെ വില.
കൊച്ചി നഗരത്തില്‍ ഡീസല്‍ വില എണ്‍പത് കടന്നു. ഡീസലിന് എണ്‍പത് രൂപ പതിനാല് പൈസയും, പെട്രോളിന് എണ്‍പത്തിയഞ്ച് രൂപ തൊണ്ണൂറ്റിയേഴ് പൈസയുമായി. ഈ മാസം ആറാം തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത്.