കൊച്ചി: കെ വി തോമസിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് അനുനയ നീക്കവുമായി കോൺഗ്രസ്. ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ കെ വി തോമസിനെ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു.തിരുവനന്തപുരത്ത് യോഗത്തിൽ പങ്കെടുക്കും എന്ന് കെ വി തോമസ്. ഇതിനെ തുടർന്ന് കെ വി തോമസ് നാളെ നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചു. നാളെ നടത്താനിരുന്ന യുഡിഎഫ് ജില്ലാ നേതൃയോഗവും മാറ്റിയിട്ടുണ്ട്.
കെ വി തോമസ് നാളെ നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചു
By
January 22, 2021 8:25 pm