Breaking News

കളമശ്ശേരിയിൽ എൽഡിഎഫിന് അട്ടിമറി ജയം

കൊച്ചി:കളമശേരി നഗരസഭ മുപ്പത്തിയേഴാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറിജയം. ഇടത് സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാറാണ് 64 വോട്ടിന് ജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാർഥി റഫീഖ് മറയ്ക്കാറിന് ലഭിച്ചത് 308 വോട്ട്. യുഡിഎഫ് സ്ഥാനാർഥി വി.എസ് സമീലിന് ലഭിച്ചത് 244 വോട്ട്. ‌‌കോൺഗ്രസ്‌ സ്വതന്ത്ര സ്ഥാനാർഥി ഷിബു സിദ്ദിഖ് നേടിയത്  207 വോട്ട്.മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റില്‍ 64 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിന്റെ വിജയം. കോൺഗ്രസ് സ്വതന്ത്രൻ പിടിച്ച വോട്ടാണ് യുഎഡിഎഫ് സ്ഥാനാർഥിയുടെ തോൽവിക്ക് കാരണമായത്. യുഡിഎഫ് 21, എല്‍ഡിഎഫ് 20 എന്നാണ് കക്ഷിനില. നിലവില്‍ ഭരണത്തെ ബാധിക്കില്ല. എന്നാല്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ ഭരണം പിടിക്കാനാവുമെന്നും വിമതര്‍ യുഡിഎഫിനെ കൈവിടുമെന്നും റഫീഖ് മരയ്ക്കാര്‍  പറഞ്ഞു.

എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത് സീറ്റുകള്‍ വീതം ആയിരുന്നു കളമശ്ശേരി നഗരസഭയില്‍ നേരത്തെ ഉണ്ടായിരുന്നത്. ഇതേതുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് കളമശ്ശേരി നഗരസഭ യു.ഡി.എഫിന് ലഭിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top